Join News @ Iritty Whats App Group

ഓയൂരിലെ പെൺകുട്ടിയുടെ വീട്ടിൽ പരിശോധനക്കായി എത്തി പൊലീസ് സംഘം; കസ്റ്റഡിയിൽ എടുത്ത ഓട്ടോ പ്രതികൾ സഞ്ചരിച്ചത് തന്നെയെന്ന് സ്ഥിരീകരണം


ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. കുട്ടിയുടെ അച്ഛനോടും മറ്റും വിവരങ്ങൾ ചോദിച്ചറിയുകയാണ്.

പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ കേസിലെ പ്രതികൾ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഓട്ടോ ഡ്രൈവറെയും കസ്റ്റഡയിൽ എടുത്തിരുന്നു. കല്ലുവാതുക്കലിൽ നിന്നും പ്രതികൾ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്നാണ് ഡ്രൈവറുടെ മൊഴി. പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവർ പറയുന്നു.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവാണ് പുതിയ രേഖാചിത്രത്തിലൂടെ ഉണ്ടായത്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം.

ഇവർ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നാണ് പൊലീസിന് കിട്ടിയ സൂചന. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group