കേളകം:നിര്‍ദ്ദിഷ്ട മാനന്തവാടി - മട്ടന്നൂര്‍ വിമാനത്താവളം നാലുവരിപ്പാതയുടെ ഭാഗമായുള്ള ബൈപ്പാസ് റോഡുകളുടെ സംയുക്ത പരിശോധനയ്ക്ക് കേളകത്ത് തുടക്കമായി.തലശ്ശേരി ലാൻഡ് അക്വിസിഷൻ എയപോര്‍ട്ട് റോഡ് സ്പെഷ്യല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതരും സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.
കേളകം വില്ലേജ് ഓഫീസിന് സമീപം മെയിൻ റോഡില്‍ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്തു നിന്നാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അളന്ന് അതിരുകല്ലിട്ട സ്ഥലങ്ങള്‍ എയര്‍പോര്‍ട്ട് റോഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ജീന എം.തോമസിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധിച്ചു. ഉദ്യോഗസ്ഥസംഘം പ്രദേശങ്ങളിലെ സ്ഥലം ഉടമകളെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ച് സര്‍വേ നമ്ബര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. രാവിലെ പത്തോടെ ആരംഭിച്ച കേളകം സംയുക്ത പരിശോധന ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മഞ്ഞളാംപുറം സാൻജോസ് പള്ളിക്ക് സമീപം മെയിൻ റോഡില്‍ പ്രവേശിച്ചതോടെ പൂര്‍ത്തിയായി.
എയര്‍പോര്‍ട്ട് റോഡ് സ്പെഷ്യല്‍ തഹസില്‍ദാറിന് പുറമെ റവന്യൂ ഇൻസ്പെക്ടര്‍മാരായ രമാദേവി, എൻ.കെ.സന്ധ്യ, എൻ.ജെ. ഷിജോ, സര്‍വേയര്‍ തേജസ് ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും കേരള റോഡ് ഫണ്ട് ബോര്‍ഡ് സൈറ്റ് സൂപ്പര്‍വൈസര്‍മാരായ കെ.ഡിജേഷ്, വിഷ്ണു ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കേളകം ബൈപ്പാസ് റോഡിന്റെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയത്.കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ കണ്‍വീനര്‍ ജില്‍സ് എം മേക്കല്‍, കമ്മിറ്റി അംഗങ്ങളായ സ്റ്റാനിസ്ലാവോസ് തട്ടാപറമ്ബില്‍, ജോസ് കൊച്ചുവെമ്ബള്ളില്‍ എന്നിവരോടൊപ്പം വര്‍ഗീസ് മൂഴിക്കുളം, ടോമി കയത്തുംകര തുടങ്ങിയവരും സംയുക്ത പരിശോധന നടത്തിയ ഉദ്യോഗസ്ഥസംഘത്തോടൊപ്പമുണ്ടായിരുന്നു.
സംയുക്ത പരിശോധനയുടെ സമയത്ത് നാട്ടുകാരുടെ നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും തുടര്‍ന്നുള്ള ബൈപ്പാസ് റോഡുകളിലും ഇതുപോലുള്ള സഹകരണം നാട്ടുകാരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post a Comment