ദില്ലി: എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലിസിന് തലവേദനയാകും. കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തും, പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു
'ഗുണ്ടകളാണ്, അവരോട് സന്ധിയില്ല, എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും'; പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍
News@Iritty
0
Post a Comment