ശബരിമലയിലെ തിരക്ക് കുറയ്ക്കാനായി ഭക്തരെയും വാഹനങ്ങളെയും നിയന്ത്രിച്ച് തുടങ്ങിയതോടെ നിലയ്ക്കലില്‍ സ്ഥിതി ഗുരുതരം. പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.
തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം – പമ്പ, പത്തനംതിട്ട – പമ്പാ റൂട്ടുകളില്‍ ഗതാഗതക്കുരുക്ക് ശക്തമാണ്.
അതേസമയം, ശബരിമലയില്‍ ദര്‍ശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടി. പുലര്‍ച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം മൂന്നു മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യര്‍ത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
إرسال تعليق