പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിംഗ് പന്നു. പാര്‍ലമെന്റ് ആക്രമണക്കേസിന്റെ മുഖ്യസൂത്രധാരനും ഈ കേസില്‍ തൂക്കിലേട്ടപ്പെട്ടയാളുമായ അഫസല്‍ ഗുരുവിന്റെ ചിത്രത്തോടൊപ്പമായിരുന്നു പന്നുവിന്റെ ഭീഷണി.
ഡല്‍ഹിയിലെ ഖാലിസ്ഥാനാക്കിമാറ്റുമെന്നും ഭീഷണിയില്‍ പറയുന്നു. ഡല്‍ഹിയില്‍ ഖാലിസ്ഥാന്‍ അനകൂല ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പന്നുവിന്റ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസാണെന്ന് കണ്ടെത്തിയിരുന്നു.
ഗുര്‍പട്വന്ത് പന്നുവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ പൗരനെതിരെ യു എസ് സര്‍ക്കാര്‍ അടുത്ത കാലത്ത് കേസെടുത്തിരുന്നു. പന്നുവിന്റെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ വിവിധ സുരക്ഷ ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്്.
Post a Comment