Join News @ Iritty Whats App Group

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു, 5 മണി വരെ 65000 പേർ പതിനെട്ടാം പടി ചവിട്ടി


പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായ ശനിയാഴ്ച ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 5 മണിവരെ 65000 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. പുലർച്ചെ മുതൽ തന്നെ ശബരിമലയിൽ ഇന്ന് വലിയ ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ഒരു മണി മുതൽ രാവിലെ ആറര മണി വരെയുള്ള സമയത്ത് തന്നെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നായിരുന്നു കണക്ക്. ശേഷവും ഭക്തജന പ്രവാഹം തുടരകുയാണ്. ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി.

ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നാളെ ഞായറാഴ്ടയും വലിയ തിരക്കായിരിക്കും ശബരിമലയിൽ അനുഭവപ്പെടുകയെന്നാണ് വ്യക്തമാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group