Join News @ Iritty Whats App Group

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടി കേരളത്തില്‍ നിക്ഷേപിച്ചു ; മലയാളി വ്യവസായി ഇ.ഡിയുടെ പിടിയില്‍ ; ''മഹേഷിന്റെ പ്രതികാരം'' സിനിമയില്‍ അടക്കം പണം മുടക്കിയെന്ന് കണ്ടെത്തല്‍


കൊച്ചി: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി ഇ.ഡിയുടെ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്.

കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 25 സ്ഥലങ്ങളിലും ഇ.ഡിയുടെ റെയ്ഡ് നടക്കുന്നുണ്ട്. ദുബായ് ഭരണകൂടത്തിന്റെ കൂടി ആവശ്യപ്രകാരമാണു കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് ഇ.ഡി. അന്വേഷണത്തിനു നിര്‍ദേശിച്ചത്. 2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുള്‍ റഹ്മാന്‍ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണു കേസ്.

ഈ പണം കേരളത്തിലെ വിവിധ മേഖലകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തി. റിയല്‍ എസ്‌േറ്ററ്റ്, സിനിമ അടക്കമുള്ള മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ''മഹേഷിന്റെ പ്രതികാരം'' എന്ന സിനിമയില്‍ 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുള്‍ റഹ്മാന്‍ ആണെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഡാലിയ ബില്‍ഡേഴ്‌സില്‍ പാര്‍ട്ണറാണെന്നും ഇ.ഡി. പറയുന്നു.

തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞദിവസം രാത്രിയാണു കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. തുടര്‍ന്നു കസ്റ്റഡിയിലെടുത്തു. ഇയാളുമായി ബന്ധപ്പെട്ട കോഴിക്കോടും മലപ്പുറത്തും കാസര്‍ഗോഡുമുള്ള വിവിധ കേന്ദ്രങ്ങളിലും ഇ.ഡിയുടെ പരിശോധന നടക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group