Join News @ Iritty Whats App Group

കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ ഇരിട്ടി താലൂക്ക് ഓഫീസ് മാര്‍ച്ച്‌ 28ന്


രിട്ടി: വിവിധ കര്‍ഷക സംഘടനകളേയും സമാന സ്വഭാവമുള്ള സംഘടനകളെയും കോര്‍ത്തിണക്കിക്കൊണ്ട് കെസിബിസി രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ (കാസ്) നേത്യത്വത്തില്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തും.
28ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ചിന്‍റെ ആവശ്യങ്ങള്‍ കര്‍ഷകരുടെ കടം എഴുതി തള്ളണമെന്നും എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണമെന്നുമാണ്. 

ഇരിട്ടി ഫാ. ജോസഫ് ടഫറേല്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം സംസ്ഥാന വൈസ് ചെയര്‍മാൻ ബിനോയ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ബേബി നെട്ടനാനി അധ്യക്ഷത വഹിച്ചു. ഇരിട്ടി അമലോത്ഭവ മാതാ പള്ളി വികാരി ഫാ. ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബെന്നി പുതിയാമ്ബുറം വിഷയാവതരണം നടത്തി. യോഗത്തില്‍ കാസ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെന്നി പുതിയാപുറം-ചെയര്‍മാൻ, പി.എൻ. ബാബു, ഷിനോ പാറയ്ക്കല്‍, ശ്രീകുമാര്‍ കൂടത്തില്‍, ജോണ്‍ ബാബു, പവിത്രൻ കൊതേരി-വൈസ് ചെയര്‍മാൻമാര്‍, സുരേഷ് കാഞ്ഞിരത്തിങ്കല്‍-ജനറല്‍ കണ്‍വീനര്‍, ഷീബ തെക്കേടത്ത്, അൻവര്‍ കരുവൻചാല്‍, എം.ജെ. വര്‍ഗീസ് വൈദ്യര്‍, പീറ്റര്‍ പുത്തൻപറന്പില്‍, ഗോഡ്സണ്‍ ഡിക്രൂസ്, ഷെല്‍സി കാവനാടിയില്‍, ബെന്നിച്ചൻ മടത്തിനകം, അല്‍ഫോൻസ് കളപ്പുര-കണ്‍വീനര്‍മാര്‍, ജോസ് മാത്യു-ട്രഷറര്‍. ബേബി നെട്ടനാനി, സ്കറിയ നെല്ലംകുഴി, പി. സതീഷ് കുമാര്‍, ജില്‍സ് മേക്കല്‍, ജയിംസ് പന്ന്യാംമാക്കല്‍-സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍.

Post a Comment

أحدث أقدم
Join Our Whats App Group