മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെ വീണ്ടും സംഘർഷം. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ ഉച്ചയോടെയാണ് സംഘർഷം ഉണ്ടായത്. തെങ്‌നൗപാൽ ജില്ലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു.
സൈന്യം ഗ്രാമത്തിലെത്തി നടത്തിയ പരിശോധനയിൽ ലെയ്തു ഗ്രാമത്തിൽ നിന്ന് 13 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹത്തിന് സമീപം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാസേന അറിയിച്ചു.
അതേസമയം മരിച്ചവർ ലെയ്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ മണിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق