കൊല്ലത്ത് ഇസ്രായേല്‍ സ്വദേശിനിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇസ്രായേല്‍ സ്വദേശിനിയായ രാധ എന്ന് അറിയപ്പെടുന്ന സ്വത്വ(36) ആണ് കൊല്ലപ്പെട്ടത്. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം നടന്നത്. യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്താണ് ആക്രമണത്തിന് പിന്നില്‍.
സ്വത്വയും സുഹൃത്ത് കൃഷ്ണചന്ദ്രനും ഒരു വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. യോഗ മാസ്റ്ററാണ് യുവതിയെ കൊലപ്പെടുത്തിയ കൃഷ്ണചന്ദ്രന്‍. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ശരീരത്ത് സ്വയം മുറിവുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് ആയിരുന്നു സംഭവം നടന്നത്. കൃഷ്ണചന്ദ്രന്‍ ദീര്‍ഘകാലം ഉത്തരാഖണ്ഡിലായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടില്‍ താമസിച്ച് വരുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
Post a Comment