കൊച്ചി: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഡിസംബര്‍ 18 വരെ മരവിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് തുടര്‍ച്ചയായുള്ള നിയമലംഘനം ചൂണ്ടികാട്ടിയായിരുന്നു. ബസ് പിടിച്ചെടുക്കുകയാണെങ്കില്‍ പിഴ ചുമത്തി വിട്ട് നല്‍കണമെന്നും കോടതി പറഞ്ഞു.തുടര്‍ച്ചയായി നിയമലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു ഗതാഗത സെക്രട്ടറി കഴിഞ്ഞ ദുവസം റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്.
നടപടി 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ്. ഇനിയും നിയമലംഘനം ആവര്‍ത്തിക്കാനായി സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്ന പേരിലായിരുന്നു. സര്‍കാരിന്റെ നടപടി പ്രതീക്ഷിച്ചിരുന്നതായി ബസ്സുടമ കെ കിഷോര്‍ പ്രതികരിച്ചു.നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും കിഷോര്‍ പറഞ്ഞു.
Post a Comment