Join News @ Iritty Whats App Group

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകും; തെളിവുണ്ടെങ്കില്‍ പൊലീസ് കണ്ടെത്തട്ടെയെന്ന് കുട്ടിയുടെ പിതാവ്

മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യലിന് വിൡപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് റെജി. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുന്‍പില്‍ ഹാജരാകുമെന്നും റെജി പറഞ്ഞു. പത്തനംതിട്ടയിലെ തന്റെ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് പഴയ ഫോണ്‍ ആയിരുന്നുവെന്നും റെജി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ ഉപയോഗിക്കാതിരിക്കാനാണ് പഴയ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്നും മാറ്റി വച്ചത്. പൊലീസ് ഏത് പരിശോധനയും നടത്തട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടെയെന്നും റെജി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ തന്നെയും താന്‍ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും റെജി ആരോപിച്ചു. അമ്മയുടെയും അച്ഛന്റെയും ഫോണ്‍ നമ്പര്‍ കുട്ടിയ്ക്ക് അറിയാം. വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും റെജി കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ടത്തില്‍ നല്ല രീതിയില്‍ അന്വേഷണം മുന്നോട്ട് പോയിരുന്നു. എന്നാല്‍ ആരാണ് ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും റെജി പറഞ്ഞു. അതേ സമയം തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നതായി കുട്ടി മൊഴി നല്‍കി. ഇതോടെ മൂന്ന് പേരുടെ രേഖാ ചിത്രങ്ങളാണ് കുട്ടിയുടെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group