കൊട്ടിയൂര്‍: പാല്‍ച്ചുരം റോഡിന് സമാന്തരമായി ബദല്‍ പാത നിര്‍മിക്കുന്നതിനായുള്ള പ്രാഥമിക പരിശോധന പൂര്‍ത്തിയായി.കേരള റോഡ് ഫണ്ട് ബോര്‍ഡ് എൻജിനിയര്‍മാരും വനം വകുപ്പും സംയുക്തമായി പാല്‍ച്ചുരം മുതല്‍ പ്രാഥമിക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പൂര്‍ത്തിയായിരുന്നില്ല.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന മേഖലാ അവലോകന യോഗത്തില്‍ പാല്‍ച്ചുരം റോഡിന് ബദല്‍ എന്ന ആശയം മുന്നോട്ട് വെച്ചതിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി സ്ഥലം ഒന്നുകൂടി പരിശോധിക്കണമെന്ന നിര്‍ദ്ദേശമുയരുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടന്നത്.
സംരക്ഷിതവനം ഒഴിവാക്കി ഹെയര്‍പിൻ വളവുകള്‍ ഇല്ലാത്ത ചുരം രഹിത പാതയാണ് പരിഗണിക്കുന്നത്. ബദല്‍ പാത എന്ന നിലയില്‍ പാതയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പരിശോധനയ്ക്ക് ശേഷം എക്സിക്യുട്ടീവ് എൻജിനിയര്‍ ഷിബു കൃഷ്ണ പറഞ്ഞു.ഇദ്ദേഹത്തിന് ഇദ്ദേഹത്തിന് പുറമെ അസി.എക്സിക്യുട്ടീവ് എൻജിനിയര്‍ സജിത്ത്, എൻജിനിയര്‍ റോജി, കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ സുധീര്‍ നരോത്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
സമാന്തരപാത ഇങ്ങനെ
പാല്‍ച്ചുരം പള്ളി-ആശ്രമം ജംഗ്ഷന് താഴെ- പാല്‍ച്ചുരം വെള്ളച്ചാട്ടം - ശ്രീലങ്കൻ കുന്നു -പഴയ കൂപ്പ് റോഡ് -തലപ്പുഴ നാല്‍പത്തിമൂന്നാം മൈല്‍
Post a Comment