കൊട്ടിയൂര്‍ അമ്ബായത്തോടില്‍ മോഷണശ്രമം തടഞ്ഞ വയോധികയെ ബന്ധുവായ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
വ്യാഴാഴ്‌ച്ച രാത്രി ഏഴര മണിയോടെ വീട്ടിലെ വൈദ്യുതി പോയിരുന്നു. സമീപത്തെ ബന്ധുവീടുകളിലെല്ലാം ആസമയം ലൈറ്റുണ്ടായിരുന്നു. അടുത്ത വീട്ടിലെ ബന്ധു വന്ന് നോക്കിയപ്പോള്‍ മീറ്റര്‍ ബോക്‌സില്‍ നിന്ന് ഫ്യൂസ് വയര്‍ ഊരിമാറ്റിയതായി കാണപ്പെട്ടു. കാള്‍ മറ്റൊരു ഫീസ് കമ്ബി കൊണ്ടുവന്ന് കെട്ടിയാണ് വൈദ്യുതിപുനഃസ്ഥാപിച്ചത്. വെള്ളിയാഴ്‌ച്ച പുലര്‍ച്ചെമൂന്ന്മണിയോടെ വിജയമ്മ അടുക്കള വാതില്‍ ഇളക്കുന്നത് പോലുള്ള ശബ്ദം കേട്ടിരുന്നു. ഇതെന്തെന്ന് നോക്കുന്നതിനായി കിടപ്പുമുറിയില്‍ നിന്നും അടുക്കള ഭാഗത്തെത്തിയ തന്നെ മാസ്‌ക് കൊണ്ടുമുഖം മറച്ച് നിന്നിരുന്ന രാജു കഴുത്തില്‍ പിടിക്കുകയും മാലപറിച്ചെടുക്കാൻ ശ്രമിക്കയും ചെയ്തുവെന്നാണ് ഇവര്‍ പൊലിസിന് നല്‍കിയ മൊഴി. പിടിവലിക്കിടെ രാജ്യ പൊട്ടിച്ചെടുത്തതില്‍ നിന്ന് മാലയുടെ ഒരു കഷ്ണം തന്റെ കയ്യില്‍ കിട്ടിയതായി വിജയമ്മ പറഞ്ഞു.
ഇതോടെ പ്രതി തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും മുറ്റത്തെ ചെളിയില്‍ മുഖം പൂഴ്‌ത്തികൊലപ്പെടുത്താൻ ശ്രമിക്കയും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്. ശ്വാസമില്ലെന്ന് ഉറപ്പ് വരുത്തിയാണ് രാജു തിരിച്ചു പോയത്. അതിനു ശേഷം ബോധം തിരിച്ചു കിട്ടിയ വിജയമ്മ അവശയാണെങ്കിലും സാവധാനത്തില്‍ അടുത്ത വീട്ടില്‍ ചെന്ന് വിവരം പറയുകയും കേളകം പൊലീസില്‍ വിവരമറിയിക്കയുമായിരുന്നു. പൊലീസെത്തിയ ശേഷം അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വിജയമ്മയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തനിച്ചു താമസിച്ചു വന്നിരുന്ന വിജയമ്മയെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനാണ് പ്രതിയായ രാജു കവര്‍ച്ച ആ സുത്രണം ചെയ്ത തെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
إرسال تعليق