Join News @ Iritty Whats App Group

മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു


കോട്ടയം> പാലായ്ക്ക് സമീപം രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.

ഇതില് അനാമികയുടെ നില അതീവ ഗുരുതരമാണ്.രാമപുരം ചേറ്റുകുളം സ്വദേശി ജോമോന് (40) ആണ് ജീവനൊടുക്കിയത്. സ്കൂള് വിദ്യാര്ഥിനികളായ മൂന്ന് പെണ്കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞദിവസം അര്ധരാത്രി 12.30ന് ആയിരുന്നു സംഭവം. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.നേരത്തെ, ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group