അധ്യാപികയുടെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂളെന്ന പവിത്ര സ്ഥാപനത്തെപോലും വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്നും ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാനില്ലെന്നും രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ പ്രതികരിച്ചു. ഇതാണ് ബിജെപി വിതച്ച ഇന്ധനം. ഇന്ത്യ കത്തിക്കയറുകയാണ്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്, നമ്മൾ എല്ലാവരും ഒരുമിച്ച് സ്നേഹം പഠിപ്പിക്കണമെന്നും രാഹുൽ എക്‌സിൽ പോസ്റ്റ് ചെയ്തു.
Post a Comment