Join News @ Iritty Whats App Group

വികസനത്തില്‍ വനിതാ മുന്നേറ്റം വേണം: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി, ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി


ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചാവിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ വനിതാ കേന്ദ്രീകൃത വികസനത്തിന്റെ പ്രധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടര്‍ച്ചയായി പത്തം തവണ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ മോദി 2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചില പ്രഖ്യാപനങ്ങളും നടത്തി.

വനിതാ കേന്ദ്രീകൃത വികസനം ഇന്നു മുതല്‍ ആരംഭിക്കണമെന്ന് പറഞ്ഞ മോദി, ചാന്ദ്രയാന്‍ ദൗത്യത്തെ നയിക്കുന്നതില്‍ വനിതാ ശാസ്ത്രജ്ഞരുടെ പങ്ക് എടുത്ത് പറഞ്ഞു. വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തില്‍ രാജ്യം മുന്നോട്ടുപോകുന്നത് അഭിമാനകരമാണ്. നിങ്ങളുടെ കൈകളിലുടെയാണ് രാജ്യം അഭിവൃത്തി പ്രാപിക്കുന്നതെന്നാണ് എല്ലാ അമ്മമാരോടും സഹോദരിമാരോടും പറയാനുള്ളത്. വികസനത്തില്‍ വനിതാ മുന്നേറ്റത്തിന്റെ പ്രാധാന്യം ജി-20 രാജ്യങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. രണ്ട് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കുകയാണ് ലക്ഷ്യം.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. മണിപ്പൂരില്‍ സമാധാനമുണ്ടാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം മുഴുവന്‍ മണിപ്പൂരിലെ ജനതയ്‌ക്കൊപ്പമാണ്. എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് സമാധാനം കൊണ്ടുവരും. മണിപ്പൂരിലെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റു. അവിടെ ഹിംസാത്മകമായ പ്രവൃത്തികള്‍ നടന്നു.

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയായ ഇന്ത്യയാണ് ഇന്ന് ലോകത്തെ നയിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യം. അനന്തമായ സാധ്യതകളുള്ള ബൃഹ്തായ രാജ്യമാണിത്. എന്റെ 140 കോടി അംഗ കുടുംബം ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്നും മോദിപറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും അവിചാരിത പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. അതിനെ അഭിമുഖീകരിക്കുന്ന കുടുംബങ്ങളോട് തന്റെ അനുഭാവം അറിയിക്കുന്നു. ഇവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും മോദി വ്യക്തമാക്കി.

ഇന്നെടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കൂം 1000 വര്‍ഷത്തെ ഭാവി മുന്നില്‍ കാണണം. 1947ന് മുന്‍പ് സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഇന്ന് പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. ജനസംഖ്യയും ജനാധിപത്യവും നാനാത്വവും- ഈ മൂന്ന് ഘടകങ്ങള്‍ക്ക് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ തിരിച്ചറിയാനാവും. ഈ ത്രിത്വത്തിന് അതിനുള്ള ശക്തിയുണ്ട്. 204ഥ ചടെ വരാജ്യം വികസിതമാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും.

കുടുംബാധിപത്യം, അഴിമതി, പ്രീണനം തുടങ്ങിയ പ്രവണതകളില്‍ നിന്ന് രാജ്യം മുക്തമാകണം. കുടുംബാധിപത്യവും പ്രീണനവും ജനാധിപത്യത്തെ ദുര്‍ബലമാക്കി.

രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പുതിയ പദ്ധതികളെ കുറിച്ചും മോദി വാചാലനായി. പരമ്പരാഗത കഴിവുകള്‍ വികസിപ്പിക്കുന്നതിന് വിശ്വകര്‍മ്മ യോജന അടുത്ത മാസം മുതല്‍ നിലവില്‍ വരും. സെപ്തംബര്‍ 17ന് വിശ്വകര്‍മ്മ ജയന്തി ദിനത്തിലാണ് പദ്ധതിനിലവില്‍ വരുന്നത്. 13,000 കോടി മുതല്‍ 15,000 കോടി പദ്ധതിക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് വിശ്വകര്‍മ്മ സ്‌കീം.

സാധാരണ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിക്കുന്ന മോദി ഇത്തവണ 'എന്റെ കുടുംബാംഗങ്ങളെ' എന്ന അഭിസംബോധനയോടെയാണ് തുടക്കമിട്ടത്. 2014ല്‍ മുതല്‍ മോദി പിന്തുടരുന്ന കളര്‍ഫുളായ രാജസ്ഥാനി തലപ്പാവ് ധരിച്ചാണ് ഇത്തവണയും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തത്

Post a Comment

Previous Post Next Post
Join Our Whats App Group