Join News @ Iritty Whats App Group

ആദ്യം സുഹൃത്തിന്റെ പരിചയക്കാരന്‍, അയാളുടെ കൂട്ടുകാരന്‍, മറ്റു രണ്ടു കൂട്ടുകാര്‍ ഒടുവില്‍ കാമുകന്‍ ; 17 കാരിയെ പല സ്ഥലങ്ങളിലും പീഡിപ്പിച്ചു ; കാമുകനേയും അഞ്ചുപേരെയും അറസ്റ്റ് ചെയ്തു
അടൂര്‍: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും കൂട്ടം ചേര്‍ന്നും പീഡിപ്പിച്ച കേസില്‍ കാമുകനടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം പട്ടാഴിയില്‍ നിന്നും അടൂര്‍ നെല്ലിമുകളില്‍ വന്നു താമസിക്കുന്ന സുമേഷ് (19), നൂറനാട് പണയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന ശക്തി(18), ലെപ്രസി സാനിറ്റോറിയത്തിന് സമീപമുള്ള അനൂപ്(22), അരവിന്ദ് (28), പണയില്‍ അഭിജിത്ത്(20) എന്നിവരാണ് പിടിയിലായത്.

െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരം പുറത്തു വന്നത്. െവെദ്യ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരം കൂട്ട ബലാല്‍സംഗമുള്‍പ്പടെ നാലു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേനെ പരിചയപ്പെട്ട ശക്തി രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവകയും പീഡിപ്പിക്കുകയും ചെയ്തു.

പിന്നീട് ശക്തിയും അനൂപും സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അരവിന്ദിന്റെ സാന്നിധ്യത്തില്‍ ബാക്കി മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി. കഴിഞ്ഞ മാസം കാമുകനായ സുമേഷും െലെംഗികമായി പീഡിപ്പിച്ചു.

െവെദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ െലെംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായി. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം ഡിെവെ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

പ്രതികള്‍ പരസ്പരം അറിയാവുന്നവരായതിനാല്‍ രക്ഷപ്പെടാനുള്ള അവസരം നല്‍കാതെ രഹസ്യമായി ദിവസങ്ങളോളം നിരീക്ഷിച്ച് വരികയായിരുന്നു. ഒരാഴ്ചയോളം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം താമസിച്ചു. പ്രതികള്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം താമസക്കാര്‍ ആയതിനാല്‍ അവിടെനിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

തുടര്‍ന്ന് കാമുകനായ സുമേഷിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് നടത്തിയ രഹസ്യമായ നീക്കത്തില്‍ മറ്റു പ്രതികളെ ശനിയാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായി അറസ്റ്റ് ചെയ്തു. പീഡന വിവരം പോലീസ് അറിഞ്ഞുവെന്ന സംശയത്തില്‍ പ്രതികള്‍ രാത്രിസമയം വീടുകളില്‍ തങ്ങാതെ ആളൊഴിഞ്ഞ പറമ്പുകളിലും ബന്ധു വീടുകളിലുമാണ് കഴിഞ്ഞിരുന്നത്.

എസ്.ഐ.മാരായ എം മനീഷ്, ജലാലുദ്ദീന്‍ റാവുത്തര്‍, എസ്.സി.പി.ഓമാരായ സൂരജ് ആര്‍. കുറുപ്പ്, റോബി ഐസക്, സി.പി.ഓമാരായ ശ്യാംകുമാര്‍, അന്‍സാജു, ശ്രീജിത്ത്, എസ്. അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group