Join News @ Iritty Whats App Group

പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം




പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ കോഴിക്കോട് താമരശ്ശേരിക്ക് സമീപം കെഎസ്ആർടിസി ബസ്സും, ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഈ സംഭവത്തിൽ ബൈക്ക് യാത്രക്കാരനായിരുന്ന മാനന്തവാടി ഇടവക സ്വദേശി അനീഷ് മരിച്ചു. രാവിലെ 7.45 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് അനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post
Join Our Whats App Group