Join News @ Iritty Whats App Group

NCP അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം ശരദ് പവാർ പുനഃപരിശോധിച്ചേക്കും; രണ്ട് മൂന്ന് ദിവസം കാത്തിരിക്കണമെന്ന് അജിത് പവാർ

എൻസിപി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാനുള്ള തീരുമാനം ശരദ് പവാർ പുനഃപരിശോധിക്കുമെന്ന് അനന്തരവനും എൻസിപി നേതാവുമായ അജിത് പവാർ. തീരുമാനം പുനഃപരിശോധിക്കാൻ ശരദ് പവാർ സമ്മതിച്ചതായും അജിത് പവാർ അറിയിച്ചു.

അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനത്തിൽ പ്രവർത്തകർ അസ്വസ്ഥരാണെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഒരു വർക്കിംഗ് പ്രസിഡന്റിനൊപ്പം പാർട്ടി പ്രസിഡന്റായി ശരദ് പവാർ തുടരണമെന്നാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തീരുമാനം മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് പവാർ സമ്മതിച്ചതായും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി ലഭിക്കുമെന്നും അജിത് പവാർ വ്യക്തമാക്കി.

#WATCH | “…we told him (Sharad Pawar) that workers are quite upset. We also told him that party workers want him to remain the party president along with having a working president. He said he will rethink his decision & requires 2-3 days…”: NCP leader Ajit Pawar on Sharad… pic.twitter.com/8Fjb41QdDD

— ANI (@ANI) May 2, 2023


അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള ശരദ് പവാറിന്റെ തീരുമാനം എല്ലാവരേയും അമ്പരപ്പിച്ചു. ആത്മകഥാ പ്രകാശന വേളയിൽ ഇങ്ങനെയൊരു പ്രഖ്യാനം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാവരും ഞെട്ടലിലാണ് എന്നായിരുന്നു അജിത് കഴിഞ്ഞ ദിവസം മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ശരദ് പവാർ പ്രഖ്യാപിച്ചത്. തന്റെ ആത്മകഥയായ ‘രാഷ്ട്രീയ ആത്മകഥ’ യുടെ പ്രകാശനവേളയിൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു അപ്രതീക്ഷിതമായുള്ള പ്രഖ്യാപനം. പാർട്ടിയെ മുന്നോട്ടു നയിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും ശരദ് പവാർ അറിയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group