Join News @ Iritty Whats App Group

യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി​യി​ല്ലെ​ങ്കി​ൽ ഇനി പണിപാളും; കെഎസ്ആർടിസി കണ്ടക്ടർമാർക്ക് പിഴയായി അടയ്ക്കേണ്ടത് ഭാരിച്ച തുക



ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ലെ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് വ​ലി​യ പി​ഴ​യാ​ണ് പു​തി​യ ശി​ക്ഷ​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി​യി​ല്ലെ​ങ്കി​ൽ ഭാ​രി​ച്ച​തു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ ശി​ക്ഷാ തു​ക​യാ​യി അ​ട​യ്ക്കേ​ണ്ട​ത്.

ഇ​തു​വ​രെ ഇ​ത്ത​രം കേ​സു​ക​ളി​ൽ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ​വ​രെ​യാ​യി​രു​ന്നു ശി​ക്ഷ. പി​ഴ ഒ​ടു​ക്കേ​ണ്ടി​യി​രു​ന്നി​ല്ല.പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 30 – ൽ ​താ​ഴെ യാ​ത്ര​ക്കാ​രു​ള്ള ബ​സി​ൽ ഒ​രാ​ൾ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ 5000 രൂ​പ​യാ​ണ് പി​ഴ.

31 മു​ത​ൽ 47 യാ​ത്ര​ക്കാ​രു​ള്ള ബ​സാ​ണെ​ങ്കി​ൽ പി​ഴ​ത്തു​ക 3000 . 65 വ​രെ യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ൽ 2000 രൂ​പ​യാ​ണ്. 65-ൽ ​കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ൽ 1000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണം.

ബ​സു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ട് ടി​ക്ക​റ്റ് കൊ​ടു​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. കു​റെ​യേ​റെ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​ഷ്ട​ക്കാ​രെ​യും വേ​ണ്ട​പ്പെ​ട്ട​വ​രെ​യും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തും പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.സ്റ്റോ​പ്പി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ കൈ ​കാ​ണി​ച്ചാ​ൽ ബ​സ് നി​ർ​ത്തി​യി​ല്ലെ​ങ്കി​ലും സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ലെ​ങ്കി​ലും, യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ലും ഇ​നി പി​ഴ​യ​ട​ക്ക​ണം. ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ 500 രൂ​പ​യാ​ണ് പി​ഴ​ത്തു​ക.

Post a Comment

Previous Post Next Post
Join Our Whats App Group