ന്യൂഡല്‍ഹി: പിഎഫ്‌ഐ ഫുല്‍വാരിഷെരീഫ് കേസുമായി ബന്ധപ്പെട്ട് 25 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ്. കേരളം, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ മലപ്പുറത്താണ് പരിശോധന നടക്കുന്നത്.
പട്‌നയിലെ ഫുല്‍വാരിഷെരീഫ് കേന്ദ്രീകരിച്ച പിഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും യോഗം ചേരുകയും നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തു. എതിര്‍ക്കുന്നവരെ കൊലപ്പെടുത്താനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും പദ്ധതിയിട്ടുവെന്നും എന്‍ഐഎ പറയുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ ആറ് പേരെ അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായ് 12ന് പുലവാരിഷെരിഫ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലായ് 22ന് എന്‍ഐഎയും കേസെടുത്തിരുന്നു. ഫെബ്രുവരി 4, 5 തീയതികളില്‍ എന്‍ഐഎ ബിഹാറിലെ മോത്തിഹാരിയില്‍ പരിശോധന നടത്തുകയും രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു.
പിഎഫ്‌ഐയുടെ പരിശീലകനായ യാക്കൂബ് അടുത്തകാലത്ത് പ്രകോപനപരവും അപകീര്‍ത്തിപരവുമായ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതായിരുന്നു അത്. യാക്കൂബിനെ പിന്തുടരുന്നവര്‍ ഇതില്‍ കമന്റ് ചേര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യാക്കൂബും മറ്റ് രണ്ടു പേരും അറസ്റ്റിലായിരുന്നു.
إرسال تعليق