Join News @ Iritty Whats App Group

726 എ​ഐ കാ​മ​റ​ക​ൾ 20ന് ​മി​ഴി തു​റ​ക്കും; ഖജനാവിലേക്ക് പ്രതിദിനം 25 കോടി? 800 മീറ്റർ പരിധിയിലെ നിയമലംഘങ്ങൾ കാമറക്കണ്ണിൽ പതിയും; പിഴവിവരങ്ങൾ ഇങ്ങനെ…



തി​രു​വ​ന​ന്ത​പു​രം: റോ​ഡു​ക​ളി​ലെ നി​യമ​ലം​ഘ​ന​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച 726 ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എഐ) കാ​മ​റ​ക​ള്‍ 20മു​ത​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും.

വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ര്‍‌​ത്തി​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍‌​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്‍​ടി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ​വും എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ന്നി​ലു​ണ്ട്.

എ​ഐ കാ​മ​റ​ക​ളി​ൽ പ​തി​യു​ന്ന നി​യ​മ​ലം​ഘ​ന​ത്തി​ന് 20 മു​ത​ൽ പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങു​മ്പോ​ൾ ഖ​ജ​നാ​വി​ലേ​ക്ക് പ്ര​തി​ദി​നം 25 കോ​ടി രൂ​പ​യെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

തീ​ർ​ത്തും വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ ഇ​ത്ത​രം കാ​മ​റ​ക​ളി​ൽ പ​തി​യു​മെ​ന്ന​തി​നാ​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് ത​ർ​ക്കം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യാ​താ​കും.

ഈ ​കാ​മ​റ​യി​ൽ പ​തി​യു​ന്ന വീ​ഡി​യോ ഫീ​ഡും ഡാ​റ്റ​ക​ളും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പ്, പോ​ലീ​സ്, ജി​എ​സ്‍​ടി വ​കു​പ്പ് എ​ന്നീ​വ​ർ​ക്ക് കൈ​മാ​റും കാ​മ​റ​യി​ൽ ചി​ത്ര​ങ്ങ​ള്‍ പ​തി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെJ സം​സ്ഥാ​ന -ജി​ല്ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ബാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍.

പെ​റ്റി അം​ഗീ​ക​രി​ക്കേ​ണ്ട​ത് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​മാ​ണ്. 800മീ​റ്റ​ർ പ​രി​ധി​യി​ലെ നി​യം​ലം​ഘ​ന​ങ്ങ​ൾ വ​രെ കാ​മ​റ​ക്ക​ണ്ണി​ൽ പ​തി​യും. ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള കൃ​ത്രി​മ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യി​ല്ല.

രാ​ത്രി​യി​ലും വ്യ​ക്ത​ത​യേ​റി​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കും. സീ​റ്റ്ബെ​ൽ​റ്റി​ടാ​ത്ത​വ​രു​ടെ മു​ഖ​വും ന​മ്പ​ർ​പ്ലേ​റ്റും വ്യ​ക്ത​മാ​കും, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പി​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മെ​റ്റി​ല്ലെ​ങ്കി​ലും കാ​മ​റ​ക്ക​ണ്ണി​ൽ പ​തി​യും.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​ഞ്ച് വ​ർ​ഷം സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം ക​ൺ​ട്രോ​ൾ​റൂ​മി​ലെ ഡേ​റ്റാ​സെ​ന്‍റ​റി​ലു​ണ്ട്. 726കാ​മ​റ​ക​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ ഒ​രു​വ​ർ​ഷം സൂ​ക്ഷി​ച്ചു​വ​യ്ക്കും.

കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യു​ടെ 232.25 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു കെ​ൽ​ട്രോ​ൺ വ​ഴി​യാ​ണ് എ​ഐ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പിഴ ഇങ്ങനെ…
ഡ്രൈ​വിം​ഗി​നി​ട​യി​ൽ ഫോ​ൺ വി​ളി​ച്ചാ​ൽ 2000 രൂ​പ, അ​മി​ത​വേ​ഗ​ത്തി​ന് 1500 രൂ​പ, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ​യ്ക്ക് 500 രൂ​പ, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് 250 രൂ​പ, മൂ​ന്നു പേ​രു​ടെ ബൈക്ക് യാ​ത്ര 1000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ക.

Post a Comment

Previous Post Next Post
Join Our Whats App Group