കൊച്ചി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്ക് എതിരെ കേസ്. ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്. കണ്ണൂർ ടൗൺ പൊലീസ് ആണ് കേസ് എടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തി എന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയിൽ ആണ് കേസ് എടുത്തത്.
Post a Comment