Join News @ Iritty Whats App Group

ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണം; ഡോക്ടർമാർക്ക് ഐഎംഎയുടെ നിർദേശം


തിരുവനന്തപുരം : ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം. ഇപ്പോൾ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങൾക്കുമാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. ആളുകൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group