കാസർകോട്: മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്താംതരം വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. പെരുമ്പള ചാല സ്വദേശി കടവത്ത് ഹൗസിൽ അഷറഫ് - ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു. നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. നാല് വിഷയത്തില്‍ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: അഫീല, ഫാത്വിമ.
إرسال تعليق