Join News @ Iritty Whats App Group

'മഹാത്മാ ഗാന്ധിയെ കൊന്നത് ന്യായമാണെന്ന് വാദിക്കുന്ന കള്ളപ്പരിശകൾ; ഇവരില്‍ നിന്ന് വേറെന്തൊണ് പ്രതീക്ഷിക്കേണ്ടത്': എംഎം മണി


രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്ന് എംഎം മണി എംഎൽഎ. രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ ഒരു ന്യായവുമില്ല. അദ്ദേഹത്തിനെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. രാജ്യം വലിയ കുഴപ്പത്തിലാണ്. ഭാവിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും എംഎം മണി പറഞ്ഞു.

എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍എസ്എസുമാണ്. അതുകൊണ്ട് അവർ എന്ത് വൃത്തികേടും ചെയ്യും.

നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത്. ഇത് യഥാർത്ഥത്തിൽ ജനാധിപത്യവിരുദ്ധമാണ്. ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. ശിക്ഷിച്ച കേസില്‍ പ്രതികളെ സര്‍ക്കാര്‍ തീരുമാനിച്ച് മോചിപ്പിച്ച ആളാണ്.

മഹാത്മാ ഗാന്ധിയെ കൊന്നത് ന്യായമാണെന്ന് വാദിക്കുന്ന കള്ളപ്പരിശകളാണ് അവർ. ഇവരില്‍ നിന്ന് വേറെയെന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. താൻ മാർക്സിസ്റ്റുകാരനാണ് എനിക്ക് ഗാന്ധിയെ കൊല്ലാൻ പറയാൻ പറ്റില്ല. അദ്ദേഹത്തെ കൊന്ന പാരമ്പര്യമുള്ളവരാണിവർ. ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, 1947 നു ശേഷം പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാരാണിവർ. നരേന്ദ്ര മോദിയാണ് അതിന്റെ നേതാവ്. മോഹൻ ഭഗത്താണ് നരേന്ദ്ര മോദിയുടെ നേതാവ്.

മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും, അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. തന്നേയും ശിക്ഷിച്ചോട്ടെ. രാഹുല്‍ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും എംഎം മണി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group