Join News @ Iritty Whats App Group

ഇരിട്ടി നഗരത്തെ വിവിധ വർണ്ണങ്ങളുള്ള ചെടികളും പൂക്കളും കൊണ്ട് വർണ്ണാഭമാ ക്കാനുള്ള നഗര സൗന്ദര്യ വത്ക്കര ണത്തിന് തുടക്കമായി

ഇരിട്ടി ; ഇരിട്ടി നഗരത്തെ വിവിധ വർണ്ണങ്ങളുള്ള ചെടികളും പൂക്കളും കൊണ്ട് വർണ്ണാഭമാ ക്കാനുള്ള നഗര സൗന്ദര്യ വത്ക്കര ണത്തിന് തുടക്കമായി.നഗരത്തിലെ ഇരു വശങ്ങളി ലേയും കൈവരികളിൽ ചെടിച്ചെട്ടികൾ സ്ഥാപിച്ചാണ് വിവിധ തരം ചെടികൾ സ്ഥാപിച്ചിരിക്കുന്നത്. 55 ഓളം ഇനം ചെടികൾ നഗരത്തിൽ പൂത്തുലയും.അഞ്ചുകോടി രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിരിക്കുന്നത്.
  ലോറപെൻഡുലം , ലോറാസ് ,അഗൻ കീപ്പർ , പാണ്ട ഫൈറ്റേഴ്‌സ് ,കൊളറോമ, കലാത്തിയ ,മരമുല്ല ,ചൈന ഡോൾ , ബോഗൺ വില്ല , ഡെക്കോമ ,നെൽസ്റ്റോമ തുടങ്ങി 50ലേറെ ഇനത്തിൽപ്പെട്ട പുഷ്പിച്ച ചെടികളാണ് സ്ഥാപിച്ചിട്ടുള്ളത് . ഇതിന്റെ പരിചരണം ആദ്യഘട്ടങ്ങളിൽ കടയുടമകളിൽ നിഷിപ്തമാണ്.സൗന്ദര്യ വത്ക്കരണ പരിപാടി നഗരസഭ വൈസ് ചെയർമാൻ പി .പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ .സോയ അധ്യക്ഷയായി . സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ. കെ രവീന്ദ്രൻ കെ .സുരേഷ് ,ഇരിട്ടിടൗൺ വാർഡ് കൗൺസിലർ വി .പി അബ്ദുൽ റഷീദ് കൗൺസിലർമാരായ സമീർ പുന്നാട് പി .രഘു, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ, സിറ്റി മാനേജർ പി മോഹനൻ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റെജി തോമസ് ചുമട്ടുതൊഴിലാളി യൂണിയൻ സെക്രട്ടറി പി അശോകൻ ജയ പ്രശാന്ത് ,ടോമിതൊട്ടിയിൽ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group