Join News @ Iritty Whats App Group

മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റില്‍


ചെന്നൈ; തിളച്ച എണ്ണ കാമുകന്റെ ദേഹത്ത് ഒഴിച്ച യുവതി അറസ്റ്റില്‍. ശനിയാഴ്ച്ച തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി(27)യെയാണ് ബന്ധു കൂടിയായ മീനാദേവി ആക്രമിച്ചത്. കാര്‍ത്തിയുടെ ശരീരത്തില്‍ മീനാദേവി എണ്ണ ഒഴിച്ചത് ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്ന് ആരോപിച്ചാണ്.

ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാര്‍ത്തി മീനാദേവിയെ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ പോവുകയാണെന്ന് മീനാദേവി അറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തിയുമായി അവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.

തുടര്‍ന്നുണ്ടായ വഴക്കിലാണ് കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ യുവതി ഒഴിച്ചത്. കാര്‍ത്തിയുടെ മുഖത്തിനും കൈകള്‍ക്കും പൊള്ളലേറ്റട്ടുണ്ട്. കാര്‍ത്തിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് അയാളെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group