Join News @ Iritty Whats App Group

കവർച്ച സംഘത്തിന്റെ മർദനം; ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്


ഇരിട്ടി: മാക്കൂട്ടം ചുരം അന്തർ സംസ്ഥാന പാതയിൽ കവർച്ച സംഘം ലോറി ഡ്രൈവറെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. മൈസൂരൂവിൽ നിന്ന്‌ പച്ചക്കറി കയറ്റി ഇരിട്ടിയിലേക്ക് വരികയായിരുന്ന മിനി ലോറി ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10-നായിരുന്നു സംഭവം. ഡ്രൈവർ ആറളം സ്വദേശി റജീബ് (40), വള്ളിത്തോട് സ്വദേശി അലി (60) എന്നിവരെ വിരാജ്പേട്ട പെരുമ്പാടിയിൽ വെച്ച് ബൈക്കിൽ എത്തിയവർ മർദിക്കുക ആയിരുന്നു. കൈയിലുള്ള പണവും മറ്റും നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. പരിക്കേറ്റ ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

أحدث أقدم
Join Our Whats App Group