Join News @ Iritty Whats App Group

ഷബ്‌നയെ കാണാതെയായിട്ട് 5 വര്‍ഷമാകുന്നു; കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കുടുംബം



കൊല്ലം; അഞ്ചാലുംമൂട് സ്വദേശിയായ വിദ്യാര്‍ത്ഥി ഷബ്‌നയെ കാണാതെയായിട്ട് അഞ്ച് വര്‍ഷമാകുന്നു. ഷബ്‌നയുടെ കുടുംബം കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്വേഷണം സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത തേടി ഏപ്രില്‍ മൂന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ് കോടതി.

2018 ജൂലായ് 17 നായിരുന്നു അഞ്ചാലും മൂട് ആണിക്കുളത്തുചിറയില്‍ ഇബ്രാംഹിംകുട്ടിയുടെ മകള്‍ ഷബ്‌ന (18) നെ കാണാതായത്. രാവിലെ 9.30-ന് വീട്ടില്‍നിന്ന് കടവൂരില്‍ പി.എസ്.സി. പരിശീലനത്തിനു പോയതാണ്. എന്നാല്‍ അവിടൈയത്തിയില്ല. പകല്‍ 11 മണിയോടെ ഷബ്‌നയുടെ ബാഗും സര്‍ട്ടിഫിക്കറ്റു്കകളും മറ്റ് രേഖകളും കൊല്ലം ബീച്ചില്‍നിന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പല തവണ ബന്ധുവായ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായി വിവരങ്ങള്‍ ലഭിച്ചില്ല.

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജേഷ് തൃക്കാട്ടിലും ഷബ്‌നയുടെ മാതാപിതാക്കളും മുഖ്യമന്ത്രിയെക്കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണവും എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഷബ്‌നയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സി ബി ഐ ക്ക് കേസ് വിടണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group