Join News @ Iritty Whats App Group

സ്വർണവില വീണ്ടും 44,000ത്തിൽ; ഇന്നത്തെ നിരക്കുകൾ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5500 രൂപയും പവന് 44,000 രൂപയുമായി.

തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെ സ്വർണവില തിങ്കളാഴ്ച കുറഞ്ഞിരുന്നു. പവന് 400 രൂപയാണ് ഇന്നലെ കുറഞ്ഞത്. മുൻപുള്ള രണ്ട് ദിവസങ്ങളിൽ ഒരു പവന്‍ സ്വര്‍ണത്തിന് 44240 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്. മാര്‍ച്ച് 10 മുതല്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില 18,19 തായതികളില്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. 43,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 5480 രൂപയും.

മാർച്ച് മാസത്തെ സ്വർണവില (പവന്)

മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 20: 44,000

പവന് 45,000 രൂപ എന്ന നിലയിലേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ബജറ്റിൽ പ്രഖ്യാപിച്ച മാറ്റം കൂടിയാകുമ്പോൾ ഏപ്രിൽ മാസത്തിലും സ്വർണനിരക്ക് കുറയാൻ സാധ്യത ഇല്ല. രാജ്യാന്തര വിപണിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

സംസ്ഥാനത്ത് സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത് 2023 ലാണ്. ഏറ്റവും ഉയർന്നത് മാർച്ച് 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമാണ്. ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്ക് മാർച് 17 ലെ ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയും ഏറ്റവും ഉയർന്ന മൂന്നാമത്തേത് ഫെബ്രുവരി 2ലെ ഗ്രാമിന് 5,360 രൂപ പവന് 42,880 രൂപ നാലാമത്തെ ഏറ്റവും ഉയർന്നത് മാർച്ച് 16 ലെ ഗ്രാമിന് 5,355 രൂപ,പവന് 42,840 രൂപ. അഞ്ചാമത്തെ ഏറ്റവും ഉയർന്നത് മാർച്ച് 14 ലെ ഗ്രാമിന് 5,315 രൂപ, പവന് 42,520 രൂപ.

Post a Comment

أحدث أقدم
Join Our Whats App Group