Join News @ Iritty Whats App Group

റമദാൻ വ്രതം മാർച്ച് 23ന് തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും

കോഴിക്കോട്: റമദാൻ വ്രതം മാർച്ച് 23ന് തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും അറിയിച്ചു.

മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി പറഞ്ഞു.

റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനിയും അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group