Join News @ Iritty Whats App Group

'തോള്‍ ശീലൈ' മാറുമറയ്ക്കൽ സമരത്തിന്‍റെ 200-ാം വാർഷികാഘോഷം; എം കെ സ്റ്റാലിനൊപ്പം പിണറായി വിജയനും പങ്കെടുക്കും


കന്യാകുമാരി: ‘തോള്‍ ശീലൈ’ പോരാട്ടത്തിന്റെ 200-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിടും. സിപിഎം കന്യാകുമാരി ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തമിഴ് നാട്ടിലെ പ്രധാനപ്പെട്ട മിക്ക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

പതിനെട്ട് സമുദായങ്ങളിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ തങ്ങളുടെ മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ പോരാട്ടമാണ് ‘തോള്‍ ശീലൈ’. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന് കീഴിലായിരുന്ന കന്യാകുമാരിയിലും തിരുനെൽവേലി ജില്ലയുടെ ഭാഗങ്ങളിലും താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മേൽജാതിക്കാരായ പുരുഷന്മാർക്ക് മുന്നിൽ മാറിടം മറയ്ക്കാൻ അനുവാദമില്ലായിരുന്നു.

ഇതിനായി 1822 മുതൽ 1823 വരെയും 1827 മുതൽ 1829 വരെയും 1858 മുതൽ 1859 വരെയും മൂന്ന് ഘട്ടങ്ങളിലായാണ് ‘തോൾ ശീലൈ പോരാട്ടം’ നടന്നത്. പ്രതിഷേധത്തിനിടയിൽ, 18 ജാതികളിൽ നിന്നുള്ള സ്ത്രീകൾ നിരവധി അതിക്രമങ്ങൾക്കും കലാപങ്ങൾക്കും വിധേയരായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group