Join News @ Iritty Whats App Group

'മുഖ്യമന്ത്രി രാജിവക്കണം, ശിവശങ്കറിന്‍റെ അറസ്റ്റോടെ ധാർമികമായി തുടരാനാകില്ല'; കെ സുരേന്ദ്രൻ


തൃശ്ശൂര്‍: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തി. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല.അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം.

എന്തിനാണ് സന്തോഷ്‌ ഈപ്പന്‍റെ ഹർജിയിൽ സർക്കാർ കക്ഷി ചേർന്നത്?.സർക്കാരിന് ഇതിലുള്ള പങ്ക് വ്യക്തമാക്കണം.എല്ലാത്തിന്‍റേയും സൂത്രധാരൻ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്‍റെ അറസ്റ്റൊടെ ധാർമികമായി മുഖ്യമന്ത്രി ആയി തുടരാൻ പിണറായി വിജയന് കഴിയില്ല. മുഖ്യമന്ത്രി രാജി വക്കണം. ഉപ്പു തിന്നവൻ വെള്ളം കുടിക്കും. ഒരു അന്വേഷണ ഏജൻസിയും രാഷ്ട്രീയമായി എതിരായതുകൊണ്ട് ആരെയും വേട്ടയാടില്ല.

ലൈഫ് മിഷൻ പദ്ധതി ആട്ടിമറിക്കാൻ ശ്രമിച്ചത് ഈ സർക്കാരാണെന്നും സുരന്ദ്രന്‍ ആരോപിച്ചു. കൊള്ള സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ശിവശങ്കറിന്‍റെ ജീവന് സുരക്ഷ ഒരുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ല. കണക്ക് കാണിക്കാത്ത എല്ലായിടത്തും പരിശോധന നടത്തും. കേന്ദ്ര ഭരണ പ്രദേശമായി ഏതു സ്ഥലത്തേയും മാറ്റമെന്നു കോടതി ഉത്തരവുണ്ട്. അതൊക്കെ തീരുമാനിക്കാൻ കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group