Join News @ Iritty Whats App Group

17 കാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകി; ബന്ധുവായ യുവാവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും


മലപ്പുറം: പതിനേഴുകാരന് പൊതുറോഡിൽ ഓടിക്കാൻ സ്‌കൂട്ടർ നൽകിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ നൽകി. കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്‌മാൻ (33)നെയാണ് മജിസ്ട്രേറ്റ് എ എ അഷ്റഫ് ശിക്ഷിച്ചത്. 2022 ഒക്ടോബർ 19നാണ് ഇയാൾ പിതൃസഹോദര പുത്രനായ 17കാരന് സ്‌കൂട്ടർ നൽകിയത്.  

മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ സി കെ നൗഷാദ് പിടികൂടി. പരിശോധനയിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും ഡ്രൈവിംഗ് ലൈസൻസില്ലെന്നും കണ്ടെത്തി. സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ ഓട്ടോ റിക്ഷയിൽ വീട്ടിലെത്തിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്‌മാൻ 25000 കോടതിയിൽ അടക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group