Join News @ Iritty Whats App Group

കേരള സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറ്റം തുടരുന്നു


കോഴിക്കോട് | കേരള സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറ്റം തുടരുന്നു. കോഴിക്കോടും പാലക്കാടും രണ്ടാമതുണ്ട്. നാല് പോയിന്റുകളുടെ മാത്രം വ്യത്യാസമാണ് ഒന്നാം സ്ഥാനത്തുള്ളവരും രണ്ടാമതുള്ളവരും തമ്മിലുള്ളത്. കലോത്സവം നാലാം നാളിലേക്ക് കടന്നിരിക്കെ 683 പോയിന്റാണ് കണ്ണൂര്‍ ഇതുവരെ നേടിയിട്ടുള്ളത്. 679 പോയിന്റ് വീതം നേടിയാണ് പാലക്കാടും ആതിഥേയ ജില്ലയായ കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുന്നത്. നേരത്തെ മൂന്നാമതായിരുന്ന പാലക്കാട് മികച്ച പ്രകടനത്തിലൂടെ കോഴിക്കോടിനൊപ്പമെത്തുകയായിരുന്നു.679 പോയിന്റ് വീതം നേടിയാണ് പാലക്കാടും ആതിഥേയ ജില്ലയായ കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുന്നത്. നേരത്തെ മൂന്നാമതായിരുന്ന പാലക്കാട് മികച്ച പ്രകടനത്തിലൂടെ കോഴിക്കോടിനൊപ്പമെത്തുകയായിരുന്നു. 651 പോയിന്റുകള്‍ നേടിയ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം (642), മലപ്പുറം (634), കൊല്ലം (626) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.


Post a Comment

أحدث أقدم
Join Our Whats App Group