Join News @ Iritty Whats App Group

ബിടെക് വിദ്യാർഥിനിയെ ആൺസുഹൃത്ത് ക്ലാസിൽ കയറി തുരുതുരാ കുത്തി, ദാരുണാന്ത്യം


ബെം​ഗളൂരു: ക്ലാസിൽ കയറി കോളേജ് വിദ്യാർഥിയെ ആൺ സു​ഹൃത്ത് കൊലപ്പെടുത്തി. ബെം​ഗളൂരൂരുവിലെ സ്വകാര്യ എൻജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴി‍‍ഞ്ഞായിരുന്നു സംഭവം. ലയ സ്മിത് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ആൺസുഹൃത്ത് പവൻ കല്യാൺ ചികിത്സയിലാണ്. ഏകദേശം ഒരുമണിയോടെ ഇയാൾ പെൺകുട്ടിയുടെ ക്ലാസിലേക്കെത്തി പെൺകുട്ടിയെ അപ്രതീക്ഷിതമായി ആക്രമിച്ചു.

കത്തികൊണ്ട് പത്തിലേറെ തവണ പെൺകുട്ടിയെ കുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് വിദ്യാർഥികഴും അധ്യാപകരും ഓടിയെത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പവൻ കല്യാൺ പഠിച്ച അതേ കോളേജിലായിരുന്നു പെൺകുട്ടിയും പഠിച്ചിരുന്നത്. പിന്നീട് പെൺകുട്ടി കോളേജ് മാറി. അന്നും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group