Join News @ Iritty Whats App Group

ഗാസിയാബാദിലും ദൃശ്യം' മോഡല്‍; യുവതി കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി നിര്‍മ്മാണത്തിലിരുന്ന വീടിനുള്ളില്‍ കുഴിച്ചിട്ടു


ഗാസിയാബാദ്: ദൃശ്യം സിനിമയുടെ മോഡലില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും കൊലപാതകം. യുവതി കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ശേഷം മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ കുഴിച്ചിട്ടു.

ശനിയാഴ്ച്ചയാണ് നീതുവിനെയും കാമുകന്‍ ഹര്‍പാലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം ബിസ്രാക്കിലെ നിര്‍മാണസ്ഥലത്ത് നിന്നും കണ്ടെത്തുകയും ചെയ്തു. കല്പണിക്കാരനായ മൂന്നാം പ്രതി ഗൗരവിന് വേണ്ടിയുളള തിരച്ചിലിലാണ് ഇപ്പോള്‍ പോലീസ്.

സഹോദരന്‍ സതീഷ് പാലിനെ കാണാനില്ലെന്ന് കാണിച്ച് ഗാസിയാബാദ് സ്വദേശി ഛോട്ടാ ലാല്‍ നല്‍കിയ പരാതിയില്‍ ജനുവരി 10നാണ് പോലീസ് കേസെടുക്കുന്നത്. നീതുവിന്റെ ഭര്‍ത്താവിനെ കാണാതായിട്ട് ഏഴ് ദിവസമായിരുന്നു. എന്നാല്‍ ഇതുവരെയും പരാതി നല്‍കാത്തതിനാല്‍ നീതുവിനെ പോലീസ് ചോദ്യം ചെയ്തു. പിന്നീട് നീതുവിനെയും സതീഷിനെയും പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന ഗൗര്‍ സിറ്റി സ്വദേശിയായ ഹര്‍പാലിനെ പോലീസ് കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ നീതുവിന്റെയും ഗൗരവിന്റെയും സഹായത്തോടെ സതീഷിനെ കൊല്ലപ്പെടുത്തിയെന്ന് ഹര്‍പാല്‍ സമ്മതിച്ചു. നീതുവും ഹര്‍പാലും കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. കല്പണിക്കാരനായ ഹര്‍പാല്‍ നീതുവിന്റെ സഹായത്തോടെ സതീഷിനെ കൊന്ന് മൃതദേഹം അയല്‍പക്കത്ത് കുഴിച്ചിടാന്‍ പദ്ധതിയിട്ടു.

കുറ്റം ചെയ്യാന്‍ ഹല്‍പാല്‍ ഏല്‍പ്പിക്കുന്നത് ഗൗരവിനെയാണ്. ജനുവരി രണ്ടിന് വീട്ടില്‍ എത്തിയ സതീഷിന് നീതു മദ്യം നല്‍കി. ശേഷം ഉറങ്ങുകയായിരുന്ന സതീഷിനെ മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സതീഷിന്റെ മരണശേഷവും മരണം സ്ഥിരീകരിക്കാന്‍ പ്രതികള്‍ വീണ്ടും തുവാലക്കൊണ്ട് കഴുത്ത് ഞെരിച്ചു.

പ്രതികള്‍ സതീഷിന്റെ മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയതായി അഡീഷണല്‍ ഡിസിപി വിശാല്‍ പാണ്ഡെ പറഞ്ഞു. ഹര്‍പാലും ഗൗരവും ചേര്‍ന്ന് ഇവിടെ മുൃതദേഹം കുഴിച്ചിടുകയും അതിന് മുകളിലായി സെപ്റ്റിക് ടാങ്ക് നിര്‍മിക്കുകയും ചെയ്തു. പീന്നീട് വീട്ടുടമയുടെ അനുമതിയോടെ കുഴിയടയ്ക്കുകയും ചെയ്തു.

ശനിയാഴ്ച്ച അറസ്റ്റ് ചെയ്ത ഹര്‍പാലിനെയും നീതുവിനെയും ഐപിസി സെക്ഷന്‍ 302( കൊലപാതകം) , 201( കുറ്റകൃത്യത്തിന്റെ തെളിവുകള്‍ ഇല്ലാതാക്കുക, ), 34( പൊതു ഉദ്ദേശ്യം), 120 ബി.( ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം കേസെടുത്തു. 'ദൃശ്യം' സിനിമയുടെ കഥയുമായി ഏറെ സാമ്യമുളളതാണ് കൊലപാതകമെന്നും എന്നാല്‍ സിനിമ കണ്ട് മൂവരും അത് പ്ലാന്‍ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group