Join News @ Iritty Whats App Group

യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെയും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിഞ്ഞു. പിന്നാലെ കല്ലേറും നടത്തി. ഇതേത്തുടര്‍ന്നാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയത്.

പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയില്ല. ഇതോടെ പോലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.

ആയിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തൊഴിലില്ലായ്മ, അഴിമതി, ലഹരിക്കടത്ത്, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം പോലീസാണ് പ്രകോപനമുണ്ടാക്കിയതെന്ന് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group