Join News @ Iritty Whats App Group

സർക്കാരിന് ആശ്വാസം,സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി



തിരുവല്ല:സർക്കാറിന് ആശ്വാസം.മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി.ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകും വരെ സജിക്കെതിരായ കേസിൽ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു.തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെകേസ് പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

Post a Comment

أحدث أقدم
Join Our Whats App Group