Join News @ Iritty Whats App Group

പ്രണയത്തിൽനിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ റിമാൻഡിൽ

പത്തനംതിട്ട: പ്രണയത്തിൽനിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. തിരുവല്ല തുകലശ്ശേരിക്ക് സമീപം രണ്ടു ദിവസം മുമ്പാണ് 28കാരിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിർവശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ യുവതിയുടെ കയ്യൊടിയുകയും തലയ്ക്ക് ക്ഷതമേൽക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രതികളായ വിഷ്ണുവിനേയും അക്ഷയിയേയും കുറ്റപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇരുവരേയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിനിടെ കേസിൽ നിന്ന് പിൻമാറാൻ പ്രതികളുടെ ബന്ധുക്കൾ പരാതിക്കാരിയായ യുവതിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിർധന കുടുംബത്തിൽപ്പെട്ട യുവതിയും അമ്മയും അച്ഛൻ ഉപേക്ഷിച്ച് പോയതോടെ ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group