Join News @ Iritty Whats App Group

ഹയർ സെക്കണ്ടറികളിൽ അറബിക് അധ്യാപക തസ്തികകൾ അനുവദിക്കണം;കെ എ ടി എഫ്


ഇരിട്ടി:ഇരിട്ടി ഉപജില്ലയിൽ 
പത്താം ക്ലാസ് അറബി ഒന്നാം ഭാഷ പഠിച്ചവർക്ക് 
വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ സാധ്യതകളുള്ള 
അറബിക് പഠിക്കാൻ ഹയർ സെക്കണ്ടറിയിലും , 
കോളേജുകളിലും 
നിലവിൽ സൗകര്യമില്ല
അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും , തൊഴിൽ രംഗത്ത് അനന്ത സാധ്യതകളുള്ള അറബി ഭാഷ സാർവത്രികമാക്കാൻ കേരളത്തിൽ അറബിക് സർവ്വകലാശാല യെന്ന ആശയത്തിന് വർഷങ്ങളുടെ കാത്തിരിപ്പ് തുടരുകയാണെന്നും,
എത്രയും വേഗം കേരളത്തിൽ അറബിക് സർവ്വകലാശാല അനുവദിക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

ഇരിട്ടി പയഞ്ചേരി ഭവന നിർമ്മാണ ബോർഡ് ഓഡിറ്റോറിയത്തിൽ നടന്ന 
ഉപജില്ലാ അറബിക് അധ്യാപക സംഗമവും യാത്രയപ്പ് സമ്മേളനവും
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.
കെ.എ.ടി.എഫ് ഇരിട്ടി ഉപജില്ലാ പ്രസിഡണ്ട് കെ.ഷൗക്കത്തലി അധ്യക്ഷനായി
ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു.
ഇരിട്ടി ഉപജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലയങ്ങളെ ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ ടി.കെ ഫസീല ആദരിച്ചു.

സ്തുത്യർഹമായ ദീർഘകാല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.എ ടി എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ 
അയ്യൂബ് മാസ്റ്റർ ,
ഇരിട്ടി ഉപജില്ലയിലെ അധ്യാപകരായ
അബ്ദുസലാം മാസ്റ്റർ വെളിയമ്പ്ര,
അബ്ദുള്ള മാസ്റ്റർ മുഴക്കുന്ന്,
അബൂബകർ മാസ്റ്റർ ഇരിട്ടി എന്നിവർക്ക് യാത്രയയപ്പ് നൽകി 
തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ അബ്ദുൽ അസീസ് കീഴൂർ,സെക്രട്ടറി കെ.മെഹബൂബ് പേരാവൂർ എന്നിവരെയും ആദരിച്ചു.
മികച്ച മാഗസിനുള്ള ഉപഹാരം ആറളം എം.ഐ.എം സ്കൂൾ കരസ്ഥമാക്കി.
അറബിക് അക്കാദമിക് കോംപ്ലക്സ്
ഐ.എം.ഇ മുജീബുള്ള അധ്യക്ഷത വഹിച്ചു. ഇരിട്ടി 
എ. ഇ.ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വി.ഇബ്രാഹിം മാസ്റ്റർ നെല്ലൂർ,
ചാക്കോ മാസ്റ്റർ, കെ.അബ്ദുൽ ഗഫൂർ മാസ്റ്റർ കാവുംപടി, ഖദീജ ടീച്ചർ ആറളം,
വാഹിദ് മാസ്റ്റർ ഉളിയിൽ, ഹഫ്സത്ത് ചാവശ്ശേരി, അബൂബക്കർ പാല
ശഹീർ മാസ്റ്റർ കുന്നോത്ത്, ശംസുദ്ദീൻ മാസ്റ്റർ അയ്യപ്പൻ കാവ്, 
ഉബൈദ് ചെടിക്കളം 
സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group