Join News @ Iritty Whats App Group

ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 വിദ്യാർഥികൾക്ക് പരിക്ക്

ഇടുക്കി: അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാൽപതോളം വിദ്യാര്‍ഥികൾക്ക് പരിക്ക്. വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായി പോയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വിദ്യാർഥി സംഘം യാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ 1.15നാണ് ബസ് അപകടത്തിൽപ്പെട്ടത്. കല്ലാർകുട്ടി-മയിലാടുംപാറ റൂട്ടിൽ മുനിയറയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തിങ്കൾക്കാടിന് സമീപത്താണ് ബസ് മറിഞ്ഞത്.

കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group