കൂത്തുപറമ്പ് കായലോടിൽ കാറിടിച്ച് പരിക്കേറ്റ റിട്ട.പോലീസുകാരന്‍ ചികിത്സയിലിരിക്കേ മരിച്ചു
News@Iritty0
കൂത്തുപറമ്പ്: കാറിടിച്ച് പരിക്കേറ്റ റിട്ട.പോലീസുകാരന്‍ ചികിത്സയിലിരിക്കേ മരിച്ചു. കണ്ണൂര്‍ കായലോട് സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ട് വയനാട്ടില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോയ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ഭാഗത്തേക്ക് മാറി റോഡരുകില്‍ നിന്ന ഇവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.
إرسال تعليق