Join News @ Iritty Whats App Group

ഭോപ്പാലിൽ നിന്ന് ലാബ്റിപ്പോർട്ടെത്തി, കോട്ടയത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം പ​​​ക്ഷി​​​ക​​​ൾക്ക് ദ​​​യാ​​​വ​​​ധം; പത്ത് കിലോമീറ്റർ ചുറ്റളവിൽ വിൽപന നിരോധനം



കോ​​​ട്ട​​​യം: ജി​​​ല്ല​​​യി​​​ലെ ആ​​​ര്‍​പ്പൂ​​​ക്ക​​​ര, ത​​​ല​​​യാ​​​ഴം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ പ​​​ക്ഷി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ പി.​​​കെ. ജ​​​യ​​​ശ്രീ.

ര​​​ണ്ടു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലു​​​മാ​​​യി രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം പ​​​ക്ഷി​​​ക​​​ളെ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ദ​​​യാ​​​വ​​​ധം ചെ​​​യ്തു സം​​​സ്‌​​​ക​​​രി​​​ക്കാ​​​നും പ​​​രി​​​സ​​​ര​​​ത്ത് അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​നും ക​​​ള​​​ക്ട​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​ത്തു​​​കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ല്‍ കോ​​​ഴി, താ​​​റാ​​​വ്, കാ​​​ട, മ​​​റ്റു​​​ വ​​​ള​​​ര്‍​ത്തു​​​പ​​​ക്ഷി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ മു​​​ട്ട, ഇ​​​റ​​​ച്ചി, കാ​​​ഷ്ഠം (​വ​​​ളം) എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല്‍​പ്പ​​​ന​​​യും ക​​​ട​​​ത്ത​​​ലും ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തേ​​​ക്ക് നി​​​രോ​​​ധി​​​ച്ചു.

രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന് പ​​​ത്തു​​​കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള 19 ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ കോ​​​ഴി, താ​​​റാ​​​വ്, മ​​​റ്റു​​​വ​​​ള​​​ര്‍​ത്തു​​​പ​​​ക്ഷി​​​ക​​​ള്‍ എ​​​ന്നി​​​വ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി മ​​​ര​​​ണ​​​പ്പെ​​​ടു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടാ​​​ല്‍ അ​​​ടു​​​ത്തു​​​ള്ള മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ല്ലാ പ​​​ക്ഷി​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള എ​​​ച്ച്5 എ​​​ന്‍1 ഇ​​​ന​​​മാ​​​ണ് ജി​​​ല്ല​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ആ​​​ര്‍​പ്പൂ​​​ക്ക​​​ര​​​യി​​​ലെ താ​​​റാ​​​വ് ഫാ​​​മി​​​ലും ത​​​ല​​​യാ​​​ഴ​​​ത്തെ ബ്രോ​​​യ്‌​​​ല​​​ര്‍ കോ​​​ഴി ഫാ​​​മി​​​ലും പ​​​ക്ഷി​​​ക​​​ള്‍ ച​​​ത്തൊ​​​ടു​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് സാ​​​മ്പി​​​ളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ച്ച​​​ത്.

ഭോ​​​പ്പാ​​​ലി​​​ലെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹൈ ​​​സെ​​​ക്യൂ​​രി​​റ്റി ആ​​​നി​​​മ​​​ല്‍ ഡീ​​​സി​​​സ​​​സ് ലാ​​​ബി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പ​​​ക്ഷി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ആ​​​ര്‍​പ്പൂ​​​ക്ക​​​ര​​​യി​​​ലും ത​​​ല​​​യാ​​​ഴ​​​ത്തും ഇ​​​ന്നു രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ പ​​​ക്ഷി​​​ക​​​ളെ ദ​​​യാ​​​വ​​​ധം ചെ​​​യ്തു സം​​​സ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​ങ്ങും.

അ​​​ഞ്ച് ദ്രു​​​ത​​​ക​​​ര്‍​മ ടീ​​​മു​​​ക​​​ളാ​​​ണ് രോ​​​ഗ​​​ബാ​​​ധ​​​യു​​ള്ള പ്ര​​​ദേ​​​ശ​​​ത്തെ പ​​​ക്ഷി​​​ക​​​ളെ സം​​​സ്‌​​​ക​​​രി​​​ക്കു​​​ക. ത​​​ല​​​യാ​​​ഴം പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മൂ​​​ന്നും ആ​​​ര്‍​പ്പൂ​​​ക്ക​​​ര​​​യി​​​ല്‍ ര​​​ണ്ടും സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​യി​​​രി​​​ക്കും പ്ര​​​വ​​​ര്‍​ത്ത​​​നം.

Post a Comment

أحدث أقدم
Join Our Whats App Group