Join News @ Iritty Whats App Group

പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവരുടെ വീട്ടിലും കമ്പനികളിലും റെയ്ഡ് തുടരുന്നു


കൊച്ചി: മലയാളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും പ്രമുഖ നി‍ർമാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തുടരുന്നു. നടൻ പൃഥിരാജ്, നി‍ർമാതാക്കളായ ആന്‍റണി പെരുന്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന. 

സിനിമാ നിർമാണത്തിനായി പണം സമാഹരിച്ചതിലും , ഒടിടി വരുമാനത്തിലുമടക്കം കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധന പൂ‍ർത്തിയായി രണ്ടാഴ്ച കഴിഞ്ഞാലേ ക്രമക്കേടുകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരൂ.

Post a Comment

Previous Post Next Post
Join Our Whats App Group