Join News @ Iritty Whats App Group

അഞ്ചാം ക്ലാസുകാരിയെ അധ്യാപിക കത്രികയ്ക്ക് കുത്തി; ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു; സംഭവം ഡൽഹിയിൽ





ബാലിക വിദ്യാലയത്തില്‍ അധ്യാപകര്‍ കുട്ടികളെ ഉപദ്രവിക്കുന്നത് ആദ്യ സംഭവമല്ലെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്്‌ളാസ് വിദ്യാര്‍ത്ഥിനിയോട് അധ്യാപികയുടെ ക്രൂരത. കത്രികയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കുട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി കരോള്‍ ബാഗിലെ ബാലിക വിദ്യാലയ സ്‌കൂളിലാണ് സംഭവം. വന്ദന എന്ന കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. അധ്യാപികയായ ഗീത അറസ്റ്റിലായി.

ബാലിക വിദ്യാലയത്തില്‍ അധ്യാപകര്‍ കുട്ടികളെ ഉപദ്രവിക്കുന്നത് ആദ്യ സംഭവമല്ലെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group