Join News @ Iritty Whats App Group

ആധാര്‍ നമ്പര്‍ അടിച്ചാല്‍ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് അറിയാനാവും




ആധാര്‍ നമ്പര്‍ അടിച്ചാല്‍ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇനി അറിയാനാവും. ആള്‍മാറാട്ടം നടത്തി ആധാരം രജിസ്ട്രേഷന്‍ നടത്തുന്നതടക്കമുള്ള കൃത്രിമങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുള്ള ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന് വിജ്ഞാപനമായി. സംവിധാനം എത്രയും വേഗം നടപ്പില്‍ വരുത്തുന്നതിന് സബ് രജിസ്ട്രാര്‍മാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും രജിസ്ട്രേഷന്‍ ഐ.ജി ഇംബശേഖരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ തുടങ്ങുന്ന തീയതി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ യഥാര്‍ത്ഥ വസ്തു ഉടമയ്ക്കല്ലാതെ മറ്റൊരാള്‍ക്ക് രജിസ്ട്രേഷന്‍ നടത്താനാവില്ല. രജിസ്ട്രേഷന്‍ നടത്താനെത്തുന്നവര്‍ സബ് രജിസ്ട്രാറെ ബോദ്ധ്യപ്പെടുത്തുന്നതിന് രണ്ട് സാക്ഷികളെ ഹാജരാക്കേണ്ട ബുദ്ധിമുട്ടും ഇതോടെ അവസാനിക്കും. ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടില്ല. തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച്‌ മുദ്രപ്പത്രം വഴിയോ ഇ-ഫയലിംഗ് വഴിയോ രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായവും തിരഞ്ഞെടുക്കാം. എന്നാല്‍, ഉടന്‍ തന്നെ പൂര്‍ണമായി ആധാര്‍ അധിഷ്ഠിത സമ്പ്രദായത്തിലേക്ക് മാറാനാണ് സാദ്ധ്യത. ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് തുടങ്ങിയവയാണ് ഇപ്പോള്‍ തിരിച്ചറിയലിന് ഉപയോഗിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group