Join News @ Iritty Whats App Group

ചാർജർ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു




കൂത്തുപറമ്പ്: കിടപ്പുമുറിയിലെ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് അപകടം ഒഴിവായത് വൻ ദുരന്തം . കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാംമൈലിലെ എം.എ മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകൻ പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ടത് ഉടൻ വീട്ടുകാരെ അറിയിക്കുകയായിരുന്നു എന്നാൽ ചൂടുകാരണം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. മുറിയിലെ ഫർണ്ണിച്ചറുകൾ എല്ലാ കത്തിനശിച്ചു. ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്. മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത് രാത്രിയിലാണ് അപകടമെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിർമ്മിത ചാർജറുകൾ ഒഴിവാക്കണമെന്നും ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജർ പ്ലഗിൽ നിന്ന് ഊരിവെക്കുന്നമെന്നും കെ.എസ്ഇബി അധികൃതർ പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group